
മലപ്പുറം: സ്‌കൂളില്‍ ആര്‍ട്‌സ് ഡേയ്ക്കിടെ സീനിയേഴ്‌സ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നു പരാതി. മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്. അഭിനവിന്റെ കാലിന് പൊട്ടലുണ്ട്.
read also: പാര്‍ട്ടിയെ ഇല്ലാതാക്കനാണ് ഇഡിയുടെ ശ്രമം: എം.വി ഗോവിന്ദന്‍
കഴിഞ്ഞ ദിവസമാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു എന്നാണ് അഭിനവ് പറയുന്നത്. അഭിനവിന്റെ രക്ഷിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments