ദുബായ്: യുഎഇയിൽ ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമായിരിക്കും നിരക്ക്. നവംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.80 ദിർഹമായിരുന്നു നിരക്ക്.
Read Also: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനിയോ?: കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ചത്തത് ആയിരക്കണക്കിന് താറാവുകൾ
സ്‌പെഷ്യൽ 95 പെട്രോളിന് ഡിസംബർ 1 മുതൽ 2.66 ദിർഹമാണ് വില. നവംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.69 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.58 ദിർഹമാണ് ഡിസംബറിലെ നിരക്ക്. നവംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.61 ദിർഹമായിരുന്നു വില.
നവംബർ മാസത്തിൽ ലിറ്ററിന് 2.81 ദിർഹമായിരുന്ന ഡീസലിന് ഡിസംബറിൽ ലിറ്ററിന് 2.77 ദിർഹമാണ് നിരക്കായി ഈടാക്കുക.
Read Also: മതങ്ങളും പാർട്ടികളും പരസ്പരം പോരടിക്കുന്നു, എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്: കുഞ്ചാക്കോ ബോബൻ
Post Your Comments