Latest NewsUAEInternationalGulf

യുഎഇ ദേശീയ ദിനം: 672 തടവുകാർക്ക് മാപ്പ് നൽകി ശൈഖ് മുഹമ്മദ്

അബുദാബി: 672 തടവുകാർക്ക് മാപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി.

Read Also: ലൈംഗിക പീഡനം: പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രിന്‍സിപ്പലും കരാട്ടെ മാസ്റ്ററും അറസ്റ്റിൽ

കഴിഞ്ഞ ദിവസം യുഎഇയിൽ 870 തടവുകാർക്ക് ജയിൽ മോചനം നൽകാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. തടവുകാർക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതാണ് നടപടി. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നൽകുകയും ചെയ്യും.

അതേസമയം യുഎഇയുടെ 50-ാം ദേശീയ ദിനത്തിന് മുന്നോടിയായി 43 തടവുകാർക്ക് അജ്മാൻ ഭരണാധികാരിയും മാപ്പ് നൽകി. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അറിയിച്ചു.

Read Also: ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ, അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല: യുവതിയുടെ ദുരിതജീവിതത്തെക്കുറിച്ചു കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button