വിദ്യാർത്ഥികളിൽ അമിതമായ സമ്പാദ്യശീലം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്താന്‍ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കുട്ടികൾ സമ്പാദിക്കാനല്ല നല്ല രീതിയിൽ വളരാനാണ് പഠിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം താൻ വിദ്യാനിധി പദ്ധതിക്കെതിരെയല്ല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കേരളീയ സമൂഹത്തിന്റെ പ്രത്യേകത തന്നെ സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്തയാണ്. ഇത് മൂലം ജീവിക്കാൻ മറന്നു പോയ ചിലരുണ്ട്. ഇത് ഏറ്റവും അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു നിലയാണ് നമ്മുടെ നാട്ടിലുള്ളത്. കുട്ടികൾ ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധം ഉണ്ടാക്കാൻ പാടില്ല എന്ന് തന്നെയാണ് തോന്നുന്നത്. ന്യായമായ കാര്യങ്ങൾക്ക് ഇടപെടുന്നവരായിരിക്കണം കുട്ടികൾ,’ മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. ഏഴ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയിൽ അംഗങ്ങളാവുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയിൽ മുൻഗണന ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments