KeralaLatest NewsNews

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പ്

വഖഫ് ചെയ്ത സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യേണ്ടത് അമുസ്ലീങ്ങളും യുക്തിവാദികളും അല്ല

ജിദ്ദ: കേരളത്തില്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പ്. കേരള സര്‍ക്കാര്‍ നടപടി പിന്‍ വലിക്കണമെന്ന് വാഫി – വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ‘ദൈവീക പ്രീതിക്ക് വേണ്ടി മുന്‍ ഗാമികള്‍ വിവിധ മത – ധര്‍മ്മ സ്ഥാപനങ്ങളുടെ പേരില്‍ വഖഫ് ചെയ്ത സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യേണ്ടത് മത ബോധം ഉള്ളവരാണ്. എന്നാല്‍ നിയമനം പി എസ് സി ക്ക് വിടുക വഴി മത ബോധമില്ലാത്ത മുസ്ലിം നാമധാരികളും യുക്തി വാദികളും അമുസ്ലീങ്ങളും വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുകയും അത് വഴി വഖഫ് സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുകയും ചെയ്യും’ – യോഗം അഭിപ്രായപ്പെട്ടു.

Read Also : മോൺസൺ വിഷയം ലോകസഭയിലും : പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തി- കേന്ദ്രമന്ത്രി

ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് കേരള വഖഫ് ബോര്‍ഡ് . കേരള സര്‍ക്കാരിന്റെ പ്രസ്തുത തീരുമാനം വഖഫ് സ്ഥാപനങ്ങള്‍ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുകയാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഷറഫിയ്യ സഫയര്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹഫീസ് വാഫി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button