Latest NewsKeralaNews

നടിയുടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവ് പിടിയിലായ സംഭവം: പ്രതികരണവുമായി പ്രമുഖ നടി

കൊച്ചി : വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി പ്രമുഖ നടിയുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെയാണ് കേരളത്തിലെ പ്രത്യേക സംഘം ഡല്‍ഹിയിലെത്തി അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പ്രതികരിച്ച് നടി രംഗത്ത് എത്തി.

Read Also : വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ദന്ത ഡോക്ടർ പിടിയിൽ

പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കുന്നില്ല എന്നതാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ആ സാഹചര്യം ഒഴിവാക്കി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പ്രതികരിക്കണമെന്നും പരാതികളുമായി രംഗത്തെത്തണമെന്നും നടി ആവശ്യപ്പെട്ടു.

വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button