NattuvarthaLatest NewsKeralaNewsIndia

നോറോ വൈറസ് ഭീതിയിൽ തൃശ്ശൂർ, 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു

തൃശ്ശൂർ: സംസ്ഥാനത്ത് നോറോ വൈറസ് രോഗികൾ അധികരിക്കുന്നു. തൃശ്ശൂരിൽ 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു. സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.

Also Read:ഭീകരവാദം വീണ്ടും പൊട്ടിമുളയ്‌ക്കുന്നു: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ഒമർ അബ്ദുള്ള

കഴിഞ്ഞ മാസം 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ നോറോ വൈറസ് ബാധയോടെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പ്രശ്നം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച്‌ വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചിട്ടുണ്ട്.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം സ്ഥിതീകരിച്ചതോടെ വലിയ സുരക്ഷയാണ് എയർപോർട്ടുകളിലും മറ്റും സ്വീകരിച്ചിരിക്കുന്നത്. പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button