ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണമായെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ദോഡയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തങ്ങളുടെ ഭരണകാലത്ത് പൂർണമായും തുടച്ചുനീക്കിയ മേഖലകളിൽ വീണ്ടും ഭീകരവാദം പൊട്ടിമുളയ്‌ക്കുകയാണ്. ശ്രീനഗറിലെ ജനങ്ങൾ പോലും തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നില്ല. ഇവിടങ്ങളിലെ ഭീകരർ പുറത്ത് നിന്നും വന്നവരല്ല. മറിച്ച് ഇവരെല്ലാം ജമ്മു കശ്മീരിലെ യുവാക്കളാണ്. കേന്ദ്രസർക്കാരിനോടുള്ള ദേഷ്യത്താലും മറ്റ് കാരണങ്ങളാലും യുവാക്കൾ ആയുധമെടുക്കുകയാണ്’- ഒമർ അബ്ദുള്ള പറഞ്ഞു.
Read Also : മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഉണ്ടായത് വിപരീത ഫലമാണെന്നും അദ്ദേഹം പറഞ്ഞു. അമിതാധികാരം ഇല്ലാതാകുന്നതോടെ കശ്മീരിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ഒമർ അബ്ദുള്ള ആരോപിച്ചു.
Post Your Comments