Latest NewsIndiaNewsCrime

സുഹൃത്തിന്റെ ഫാറ്റില്‍ എത്തിച്ച് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

പ്രതികള്‍ മദ്യപിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

123മുംബൈ: ജന്മദിനാഘോഷമുണ്ടെന്ന വ്യാജേന സുഹൃത്തിന്റെ ഫാറ്റില്‍ എത്തിച്ച് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

Read Also : മോഫിയ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നല്‍കും

ജന്മദിനാഘോഷമുണ്ടെന്ന വ്യാജേന ഭര്‍ത്താവ് ഭാര്യയെ രാത്രി എട്ടരയോടെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് പ്രതികള്‍ മദ്യപിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ യുവതി അടുത്ത ബന്ധുവിനോട് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ മറ്റു ബന്ധുക്കളെ വിവരം അറിയിച്ചു.

ശനിയാഴ്ച രാവിലെ യുവതി ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button