മലപ്പുറം: സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആ വിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്ക് അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.പി. നസീര്‍. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ‘സച്ചാര്‍ -പാലോളി റിപ്പോര്‍ട്ട് നീതി നിഷേധം എവിടം വരെ’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വാവൂര്‍ അധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീന്‍, പി.കെ.സി. അബ്ദുറഹ്മാന്, എ. മുഹമ്മദ്, എ.എം. അബൂബക്കര്‍, സി.എച്ച്. ഹംസ, മജീദ് കാടേങ്ങല്‍, കെ.ടി.അമാനുല്ല, എം. മുഹമ്മദ് സലിം എന്നിവര്‍ സംസാരിച്ചു. mmrs2 sachar ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. പി. നസീര്‍ പ്രഭാഷണം നടത്തി.
Post Your Comments