Latest NewsKeralaNattuvarthaNewsIndia

റിസൾട്ട്‌ വന്നപ്പോൾ ഒരു ഇടിയും ‘മിന്നലും’ മാത്രമേ ഓർമ്മയുള്ളൂ: റിയാസിന്റെ പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

പോട്ടെ, സാരമില്ല, നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം

തിരുവനന്തപുരം: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതോടെ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ പങ്കുവച്ചു സോഷ്യൽ മീഡിയ. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയപ്പോൾ സിപിഎം തകർന്നടിയുകയായിരുന്നു.

Also Read:ലൈംഗിക പീഡനം: പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രിന്‍സിപ്പലും കരാട്ടെ മാസ്റ്ററും അറസ്റ്റിൽ

ത്രിപുരയിൽ DYFI തീർന്നു എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്, തൊഴിലില്ലായ്മക്കെതിരെ ഇന്ന് അഗർത്തലയിൽ നടന്ന പതിനായിരങ്ങൾ അണിനിരന്ന ഒരു ചെറിയ പ്രകടനം, എന്ന പേരിൽ 2019 ൽ മുഹമ്മദ്‌ റിയാസ് പങ്കുവച്ച ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. ത്രിപുരയിൽ റിസൾട്ട്‌ വന്നപ്പോൾ ഒരു ഇടിയും ‘മിന്നലും’ മാത്രമേ ഓർമ്മയുള്ളൂ അല്ലെ മരുമകനെ എന്നാണ് സോഷ്യൽ മീഡിയ മന്ത്രിയോട് ചോദിക്കുന്നത്.

പോട്ടെ, സാരമില്ല, നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം, ആ പയിനാരത്തിലെ ഒരു 10 എണ്ണം പോലും വോട്ട് ചെയ്യാൻ വന്നീല്ലലോ ബീരാൻ കുട്ടി, തൃപുരയിലെ കാടുകളിൽ ഡിവൈഎഫ്ഐയ്ക്ക് വലിയ സ്വാദിനമാണെന്ന് കേട്ടു ശരിയാണോ മിസ്റ്റർ മരുമകൻ, എന്നൊക്കെയാണ് വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button