Latest NewsKeralaNewsPen VishayamWriters' Corner

ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ, അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല: യുവതിയുടെ ദുരിതജീവിതത്തെക്കുറിച്ചു കുറിപ്പ്

ബ്രാഹ്മിന്‍ ആയിട്ടും ജാതിക്കും മതത്തിനും അപ്പുറമായി മകളെ സ്നേഹിച്ചോരു അച്ഛനും അമ്മയുമാണ് അവള്‍ക്കുള്ളത്

സ്ത്രീധന പീഡനങ്ങളും അതിനെ തുടർന്നുള്ള മരണങ്ങളും കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചു വരുകയാണ്. വിസ്മയ, ഉത്ര, മോഫിയ തുടങ്ങിയ പെൺകുട്ടികൾ സ്ത്രീധന പീഡനത്തിന്റെ ഇരകളാണ്. ഭര്‍തൃവീട്ടില്‍ പീഡനമനുഭവിക്കുന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ നല്‍കേണ്ട പിന്തുണയെക്കുറിച്ച്‌ തുറന്നെഴുതുകയാണ് എഴുത്തുകാരി ഇവ ശങ്കര്‍. അമ്മു എന്ന യുവതിയുടെ കഥയാണ് ഇവ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

അവള്‍ എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍, വ്യക്തമായ ഒരു മറുപടി എനിക്കുണ്ടാവില്ല കാരണം അവള്‍ എനിക്കെല്ലാമാണ്.. കൂട്ടുകാരി, അനിയത്തി, മകള്‍… വര്ഷങ്ങള്‍ക് മുന്‍പുള്ള കൊച്ചിയിലെ ഒരു സായാഹ്നം പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ എന്റെ ഹോസ്റ്റലില്‍ റൂം മെറ്റ് ആയി എത്തിയതായിരുന്നു അവള്‍.. എന്റെ അമ്മു.. ചുരുണ്ട മുടിയുള്ള ഗോതമ്ബിന്റെ നിറമുള്ള, സുന്ദരിയായ ഒരു പെണ്‍കുട്ടി സമ്ബന്നയാണ്…
പ്രശസ്തയായ ഒരു അമ്മയുടെ ഒരേ ഒരു മകളും… തിരുവനന്തപുരംക്കാര്‍ ആയതു കൊണ്ടാകും നമ്മള്‍ വേഗം അടുത്തു. അവിടെ തുടങ്ങി നല്ലൊരു ബന്ധത്തിന്റെ തുടക്കം..എന്ന് വേണേലും പറയാം.

read also: ‘ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലെന്ന്?’: വനിതാ എംപിമാർക്കൊപ്പം തരൂരിന്റെ ചിത്രം വൈറൽ

ബ്രാഹ്മിന്‍ ആയിട്ടും ജാതിക്കും മതത്തിനും അപ്പുറമായി മകളെ സ്നേഹിച്ചോരു അച്ഛനും അമ്മയുമാണ് അവള്‍ക്കുള്ളത്. അവള്‍ക്കു അന്യ മതസ്തനുമായി പ്രണയമുണ്ടെന്നു അറിഞ്ഞിട്ടും അവളുടെ സന്തോഷത്തിനു വേണ്ടി മാത്രം കൂടെ നിന്നവര്‍, എല്ലാവരുടെയും എതിര്‍പ്പി നെയും അവഗണിച്ചു അമ്മുവിന്റെയും അരുണിന്റെയും വിവാഹം വളരെ ഭംഗിയായി അവര്‍ നടത്തി…മാസങ്ങള്‍ക്കു ശേഷം അവള്‍ അമ്മയാകാന്‍ പോകുവാന്നു എന്നെ വിളിച്ചു സന്തോഷം പങ്കു വെച്ചു.ശേഷം ദുബൈയിലേക്ക് അവര്‍ മടങ്ങിപോയി ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി അവളുടെ കാള്‍ എന്നെ തേടി എത്തി..അവള്‍ സംസാരിക്കുമ്ബോള്‍ അവളുടെ ശബ്ദം നന്നെ ചിലമ്ബിച്ചതായി തോന്നി..അവള്‍ അരുണിനെ കുറിച്ച്‌ പറയുന്ന ഓരോ കാര്യങ്ങള്‍ കേട്ടു ജീവനറ്റ പോലെ ഞാന്‍ ഇരുന്നു. ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ..അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല..എന്ന് പറയുന്നതാവും ശെരി..ഇത്രയും നീചനാവാന്‍ അവനു കഴിയുമോ എന്ന് ഞാന്‍ ആലോചിച്ചു.. എന്നാലും ഒരേ മനസോടെ ജീവിച്ചവരല്ലേ.എന്നോട് സംസാരിക്കുമ്ബോഴും അവള്‍ അവളെ സ്വയം അശ്വസിപ്പിക്കുന്നണ്ടായിരുന്നു അവനോടു അവള്‍ ക്ഷമിക്കാന്‍ ശ്രമിക്കുന്നു, വീട്ടുകാര്‍ക്കുവേണ്ടി,അവള്‍ക്കു വേണ്ടി..സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുകളെയും ഭയന്ന് ..

എനിക്ക് എന്ത് അവളോട്‌ പറയണമെന്ന് അറിയില്ലായിരുന്നു, എന്റെ ഹൃദയം നിശ്ചലമായിരുന്നു.എങ്കിലും ഞാന്‍ വാക്കുകള്‍ കൊണ്ട് അവള്‍ക്കു സാന്ത്വനമേകി, വീട്ടില്‍ വിളിച്ചു അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറയണമെന്ന് കര്‍ശനമായി പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു..അവള്‍ നാട്ടിലേക്ക് തിരിച്ചു വന്നു, ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, കുഞ്ഞു ജനിക്കുമ്ബോള്‍ അരുണില്‍ മാറ്റമുണ്ടാകുമെന്ന് കരുതി അവള്‍ സമാധാനിച്ചു. അവസാനം കുഞ്ഞിനെ കൊല്ലുകയോ ഉപേക്ഷിക്കയോ ചെയ്യുമെന്നായപ്പോള്‍ അവള്‍ കുഞ്ഞുമായി ആ പടിവിട്ടിറങ്ങി..ഇന്ന് അമ്മുവിനെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു…സുരക്ഷിതയാണ് അവള്‍..ഒരു ബിസിനസ്‌ സംരംഭകയായി അവള്‍ ഏറെ വളര്‍ന്നിരിക്കുന്നു.. ആസ്വദിക്കുകയാണ് അവളുടെ ജീവിതം ഓരോ നിമിഷവും തന്റെ കുഞ്ഞിനേയും നെഞ്ചോടു ചേര്‍ത്ത്.. എത്രപേര്‍ ഇതുപോലെ ചേര്‍ത്ത് നിര്‍ത്തും, എത്ര പേരെന്റ്സിന് പെണ്മമക്കളെ ഇതുപോലെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയും..എത്രപേര്‍ക്ക് അമ്മുവിന്റെ പേരെന്റ്സിനെ പോലെ പറയാനാകും നീ ഒറ്റക്കല്ല,ഞങ്ങള്‍ നിങ്ങളൊപ്പം ഉണ്ടെന്നു…ജീവിതത്തില്‍ ഒരു ഇടര്‍ച്ച സംഭവിക്കുമ്ബോള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ മരണത്തിലേക്ക് നീങ്ങുന്നത്? അവര്‍ അവസാനം വരെ പ്രതീക്ഷിക്കുന്ന ഒരു മുഖം ഉണ്ടാകില്ലേ??തന്റെ ജീവനെ പിടിച്ചു നിര്‍ത്താന്‍ ഒരാളെങ്കിലും എത്തുമെന്ന പ്രതീക്ഷ..അത് നഷ്ടപെടുമ്ബോഴല്ലേ.. അവര്‍ സ്വയം മരണത്തെ പുല്‍കുന്നത്…എന്റെ അമ്മുവിന് എങ്ങനെ ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, കെട്ടിച്ച വിട്ട മകള്‍ കൈക്കുഞ്ഞുമായി തിരികെ വന്നപ്പോള്‍, അവളുടെ പേരെന്റ്സ് കുത്തു വാക്കുകള്‍ പറഞ്ഞില്ല, അഡ്ജസ്റ്റ് മെന്റുകള്‍ ആവശ്യപ്പെട്ടില്ല..പകരം അവളെ ചേര്‍ത്ത് നിര്‍ത്തി…കൂടെ ഞങ്ങളുണ്ടെന്നു ഓര്‍മ്മപ്പെടുത്തി കൊണ്ട്…..

ചതിയുടെ പ്രഹരമേറ്റവള്‍ ആണ്..ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറിയ ഒരു ഭൂതകാലം ഉണ്ടവള്‍ക്ക്,അവളുടെ ഓര്‍മ്മകള്‍ക്കും പറയാന്‍ ഏറെയുണ്ട് കഥകള്‍, സ്നേഹിച്ചുപോയി എന്നൊരു ഒറ്റക്കാരണത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ടവള്‍,അവള്‍ പ്രണയം നിരസിച്ചപ്പോഴെല്ലാം വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചു അവള്‍ ഇല്ലാതെ ജീവിക്കാനാവില്ലെന്നു പറഞ്ഞു കരഞ്ഞവനാണ് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചതും..അവരുടെ സ്നേഹത്തിനു അടയാളമായി ഒരു മോളെ നല്‍കി അവന്‍ പോയി ..അവളുടെ വേദനകളെ അവള്‍ മറവിയിലേക്ക് എറിഞ്ഞു… തോല്‍ക്കാന്‍ മനസില്ലാതെ ജീവിതത്തെ സ്നേഹിച്ചുകൊണ്ട്..അവളുടെ ചുണ്ടില്‍ ആ പഴയ ചിരി മടങ്ങി എത്തിയിരിക്കുന്നു…സ്നേഹമല്ലാതെ ഒരു ആയുധവും അവളില്‍ ഇല്ലായിരുന്നു…എന്നിട്ടും…

shortlink

Related Articles

Post Your Comments

Related Articles


Back to top button