ThiruvananthapuramNattuvarthaLatest NewsKeralaNews

കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് ഞെട്ടൽ ഉണ്ടാക്കി: അനുപമ

മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണ്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു. ജാതിയും മതവും ഇല്ലാതെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് അതീവ ഞെട്ടൽ ഉളവാക്കിയ കാര്യമായിരുന്നു എന്നും അനുപമ വ്യക്തമാക്കി. അതിനാൽ മകനെ മനുഷ്യനായി വളർത്തും എന്ന് അനുപമ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ തിരികെ കിട്ടാൻ വേണ്ടി അജിത് രണ്ടുപ്രാവശ്യം വീട്ടിൽ വന്ന് സംസാരിക്കുവാൻ ശ്രമിച്ചുവെന്നും എന്നാൽ തന്നെ കാണാനോ സംസാരിക്കാനോ വീട്ടിലുള്ളവർ അനുവദിച്ചില്ലെന്നും അനുപമ പറഞ്ഞു. അജിത്തിനോട് സംസാരിക്കാനും വീട്ടിലുള്ളവർ മുതിർന്നില്ലെന്നും തന്നെ രഹസ്യമായി അമ്മ വീടായ തൊടുപുഴയിലേക്ക് തന്നെ മാട്ടുകയായിരുന്നു എന്നും അനുപമ പറഞ്ഞു.

ഫോൺ ചെയ്യാൻ വഴിയില്ലാതെ, അജിത്തിനെ കോൺടാക്ട് ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലാതെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു താനെന്നും ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു എന്നും അനുപമ പറഞ്ഞു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തരും എന്ന് പറഞ്ഞെങ്കിലും തന്നെ വീണ്ടും കബളിപ്പിക്കുകയായിരുന്നു എന്നും കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് ഏൽപ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് ഒരിക്കലും കരുതിയില്ലെന്നും അനുപമ പറയുന്നു. തൊടുപുഴയിലെ വീട്ടിൽനിന്ന് വളരെ സാഹസികമായാണ് രക്ഷപ്പെട്ടതെന്നും പിന്നീട് കുഞ്ഞിനെ കിട്ടാൻ വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button