ThiruvananthapuramKeralaNattuvarthaLatest NewsNews

ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ സ്ത്രീകള്‍

ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ മർദിക്കുന്നതിനെ ന്യായീകരിച്ച് മുപ്പതു ശതമാനത്തിലധികം സ്ത്രീകൾ. ദേശീയ കുടുംബ ആരോഗ്യ സർവേ(എൻ.എഫ്.എച്ച്.എസ്.)യിലേതാണ് കണക്ക് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 ഇടങ്ങളിൽ നടത്തിയ സർവേയിൽ 14 ഇടത്തെ 30 ശതമാനത്തിൽ അധികം സ്ത്രീകളാണ് ചില സാഹചര്യത്തിൽ ഭർത്താവ് ഭാര്യയെ മർദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത്.

Also Read : ഇനി ലോക്ഡൗണ്‍ കൊണ്ട് കാര്യമില്ല, ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ പുതുവഴികള്‍ തേടി ആരോഗ്യവിദഗ്ദ്ധര്‍

രണ്ട് സംസ്ഥാനങ്ങളിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും പുരുഷൻ ഭാര്യയെ മർദിക്കുന്നതിൽ ന്യായമുണ്ടെന്ന് കരുതുന്നവരാണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകൾ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

അതേസമയം കർണാടകയിൽ 77 ശതമാനം സ്ത്രീകളും ഈ പെരുമാറ്റത്തെ അനുകൂലിക്കുന്നു. കേരളത്തിൽ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭർത്താവ് മർദിക്കുന്നതിനെ ന്യായീകരിക്കുന്നത്. അതേസമയം വളരെ കുറച്ച് പുരുഷന്മാർ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button