കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന (27) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലോടെ കഴുത്തിലും കൈകളിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹസ്‌നയെ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ 2 ഡോസ് അലര്‍ജിയുടെ മരുന്നെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
Read Also: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ
ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് എടുത്തു. ഉടന്‍ കുഴഞ്ഞുവീണ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ലഭ്യമാകാത്തതിനാല്‍ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയാണു ഹസ്‌ന മരിച്ചത്. മുഹമ്മദ് ഷിഫാന്‍ ആണ് ഹസ്‌നയുടെ മകന്‍.
Post Your Comments