കാസര്‍ഗോഡ്: ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ നല്‍കിയ പരാതിയില്‍ 44 ദിവസമായിട്ടും കേസ് എടുത്തില്ലെന്ന് പരാതി. പരാതി നൽകി നാല്‍പ്പത്തിയഞ്ചാമത്തെ ദിവസമായ ശനിയാഴ്ചയാണ് കേസെടുക്കുന്നത്.
ഒക്ടോബര്‍ 13 നാണ് പയ്യന്നൂര്‍ സ്വദേശിയായ സഹന കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് ഗാര്‍ഹിക പീഡന പരാതി നല്‍കുന്നത്. ഭര്‍ത്താവ് നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മണിയേരി, ഭര്‍ത്താവിന്‍റെ മാതാപിതാക്കളായ സുകുമാരന്‍, ശ്യാമള, ഭര്‍തൃസഹോദരി സ്മിത എന്നിവര്‍ക്കെതിരെയാണ് പരാതി.
Read Also : വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
സ്ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം സഹിക്കാൻ സാധിക്കാതെ വന്നതിനാൽ ഭർത്താവിന്റെ വീട് വിട്ട് ഭിന്നശേഷിക്കാരനായ ഒന്‍പത് വയസുള്ള മകനുമൊത്ത് ഇപ്പോള്‍ പയ്യന്നൂരില്‍ വാടക വീട്ടിലാണ് സഹന താമസിക്കുന്നത്. സഹനയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.
Post Your Comments