ThiruvananthapuramLatest NewsKeralaNattuvarthaNews

വിഴിഞ്ഞത്തെ വൃക്ക വിൽപ്പന: അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം : സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Also Read :  അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല: വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ

തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button