ആലപ്പുഴ : കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 60 കാരിയായ ആനി രഞ്ജിത്ത് ഇവരുടെ മക്കളായ ലെനിൻ (35), സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം നടന്നത്.ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കൾ മുറിയ്‌ക്കുള്ളിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ ഇവർ വഴക്കിട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.
Read Also : അത്യാവശ്യ കാര്യങ്ങൾക്ക് പോലും വിളിച്ചാൽ ഫോൺ എടുക്കില്ല: വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ വിമർശനം
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നും പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഇവർ മദ്യപിച്ച് വഴക്കിട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments