പത്തനംതിട്ട: സ്റ്റാന്‍ഡിൽ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വീണാ ജോർജ് ഹബ്ബിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. മറ്റിടങ്ങളിൽ നിന്ന് തീർത്ഥാടകരുമായി എത്തുന്ന കെഎസ്ആർടിസി ബസുകൾ ഇവിടെ യാത്ര അവസാനിപ്പിക്കും. തുടർന്ന് അതേ ടിക്കറ്റിൽ ഇവിടെ നിന്നും പമ്പയിലേക്ക് യാത്ര ചെയ്യാം.അതേസമയം സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസുകളിലെ മുറികളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
അയ്യപ്പ ഭക്തർക്കായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഇനി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. പമ്പ വരെയുള്ള യാത്രയ്ക്കായി ആദ്യം സഞ്ചരിച്ച ബസിലെ ടിക്കറ്റ് മതിയാകും. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പമ്പയിലേക്ക് പോകാന്‍ കഴിയും.
Post Your Comments