പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ടയില്‍ ഹബ് പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഇനി പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും.
Read Also : കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തീര്‍ത്ഥാടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പമ്പ വരെയുള്ള യാത്രയ്ക്കായി ആദ്യം സഞ്ചരിച്ച ബസിലെ ടിക്കറ്റ് മതിയാകും.
പത്തനംതിട്ട പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകളാണ് അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകള്‍ സര്‍വീസ് നടത്താനായി ക്രമീകരിച്ചിട്ടുണ്ട്.
Post Your Comments