ഹലാൽ ഭക്ഷണത്തെ പിന്തുണച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അടുത്തിടെയായി സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്. അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിച്ച് രംഗത്തെത്തിയതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
Also Read : ഓസ്‌ട്രേലിയയിലും കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തി : ലോകം മുഴുവനും അതീവ ജാഗ്രത
പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്നും ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഹലാൽ നല്ല ഭക്ഷണം എങ്കിൽ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപൽക്കരമായ നീക്കമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments