കോഴിക്കോട്: യുവതിയെ പൊതുഇടത്തില്‍വെച്ച് മര്‍ദിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ഭാര്യ ശ്യാമിലിയെ നിധീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാവാതിരുന്നത് ഏറെ വിവാദമായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഭര്‍ത്താവ് നിധീഷിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.
‘ചേച്ചീനേയും പച്ച തോന്നിവാസം വിളിച്ചു. തെളിവ് എന്ന തരത്തിലാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ഇല്ലെങ്കില്‍ വിവരം വീട്ടുകാര്‍ ഇടപെട്ട് കേസ് ഒതുക്കും. കഴിഞ്ഞ 12 വര്‍ഷകാലമായി ഞാന്‍ ഇത് അനുഭവിക്കുന്നു. ചെറിയ അടിയൊന്നുമല്ല. എന്റെ എത്രയോ പരാതികള്‍ നടക്കാവ് സ്റ്റേഷനില്‍ ഉണ്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ല. മറിച്ച് എന്നെ അടിച്ചയാള്‍ നല്‍കിയ പരാതി അവിടെ ഉണ്ട്. ഭാര്യയും ഭര്‍ത്താവും ഒത്തുതീര്‍പ്പാക്കണം എന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. മക്കളെ വിചാരിച്ചിട്ടാണ് ഒപ്പം നില്‍ക്കുന്നു’- യുവതി പ്രതികരിച്ചു.
Read Also: ഭാരതരത്‌നത്തിനും മുകളിലുള്ളയാളാണ് ആർഎസ്എസ് ആചാര്യൻ വി.ഡി സവർക്കർ: കേന്ദ്ര വിവരാവകാശ കമ്മീഷണർ
ഇനിയും എന്തെങ്കിലും ചെയ്താല്‍ ആസിഡ് ഒഴിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മീന്‍ വില്‍പ്പന നടത്തുന്നതെന്നും ശ്യാമിലി വ്യക്തമാക്കി.
Post Your Comments