കൊച്ചി: ഫസൽ വധത്തിലെ സി.പി.എം പങ്ക് പുറത്തുകൊണ്ടുവന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് കെ രാധാകൃഷ്ണന് കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നില്‍വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ചാവാൻ പറഞ്ഞിട്ടും ചാവാത്തതിനാൽ തന്നെ അവർ കൊല്ലുമെന്ന് ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥൻ പറയുന്നു.
നീതി നിഷേധം ഉണ്ടായതോടെ, സംസ്ഥാനത്തിനുപുറത്ത് സെക്യൂരിറ്റി ജോലിയെടുത്ത് ജീവിതം മുന്നോട്ട് നയിച്ച മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ഇപ്പോൾ കിടപ്പിലാണ്. സാമ്പത്തിക പ്രതിസന്ധിയും ജീവനു ഭീഷണിയുമാണ് അദ്ദേഹം നേരിടുന്നത്. സത്യസന്ധമായി അന്വേഷണം നടത്തിയതാണ് താൻ ചെയ്ത കുറ്റമെന്ന് അദ്ദേഹം പറയുന്നു. പിണറായി സർക്കാർ വന്നശേഷമാണ് തന്നെ ഇത്രയധികം ദ്രോഹിച്ചതെന്ന് അദ്ദേഹം പറയുന്നു.
‘പിണറായി സർക്കാർ ആണ് എന്നെ ഏറ്റവും അധികം ദ്രോഹിച്ചത്. എന്റെ കഷ്ടപ്പാടുകൾ പറഞ്ഞ് താൻ അദ്ദേഹത്തെ കണ്ടു. ആത്മഹത്യ മാത്രമേ മുന്നിൽ വഴിയുള്ളു എന്ന് പറഞ്ഞപ്പോൾ എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നാണു അദ്ദേഹം പറഞ്ഞത്. മനുഷ്യത്വമില്ലാത്ത ആളാണ് അയാൾ. മനുഷ്യന്റെ രൂപം മാത്രമേ ഉള്ളു. അൽപ്പം പോലും മനുഷ്യത്വമില്ല. മനുഷ്യനല്ല അത്, മനുഷ്യന്റെ രൂപത്തിലുള്ള ഒരു വലിയ മൃഗം, അതാണ് പിണറായി. പേടിയില്ല, എപ്പോഴാണെങ്കിലും മരിക്കും. അവർ കൊന്നോട്ടെ’, അദ്ദേഹം പറയുന്നു.
ഫസൽ വധക്കേസിൽ സി പി എം നേതാക്കളെ അന്വേഷണ പരിധിയിൽ എത്തിച്ചതിന്റെ പേരിൽ സി.പി.എം. തന്നെ ഇപ്പോഴും വേട്ടയാടുന്നു എന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണന് പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോളും അധിക്ഷേപിച്ചു. ആത്മഹത്യ അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞെന്നും രാധാകൃഷ്ണന് ആരോപിച്ചിരുന്നു.
ഫസൽ വധക്കേസിൽ ആദ്യം അന്വേഷണം നടത്തിയ സംഘത്തലവൻ ആയിരുന്നു കെ. രാധാകൃഷ്ണൻ. ഫസൽ വധക്കേസിൽ നേരായി അന്വേഷണം നടത്തിയതും തുമ്പുണ്ടാക്കിയതും കാരായിമാരുടെ അറസ്റ്റിലേക്കു വഴി തെളിച്ചതും അദ്ദേഹമായിരുന്നു. കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് ആദ്യം അന്വേഷിച്ചത് രാധാകൃഷ്ണനായിരുന്നു. അന്വേഷണത്തെ സി.പി.എം. നേതൃത്വം എതിർത്തു. രാധാകൃഷ്ണൻ സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങിയിരുന്നില്ല.
Post Your Comments