KeralaLatest NewsNews

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുമ്പോഴും വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ലാത്തതിനാൽ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വകുപ്പ്.

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യാപകരും വാക്സീനെടുത്തിട്ടില്ല. ‌എന്നാൽ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ, 5000ഓളം അധ്യാപകർ വാക്സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എത്രപേർ അലർജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാൽ, മതപരമായകാരണങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നൽകുന്നില്ല. സ്കൂൾ തുറന്ന സമയത്ത് ഡിഡിഇമാർ നൽകിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്കൂളിൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയിരുന്നു.

Read Also  :  അയൽവാസിയെ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ചു : പ്രതി അറസ്റ്റിൽ

എന്നാൽ, ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button