ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ മുന്നൊരുക്കം. കിഴക്കന്‍ ലഡാക്കിന് സമീപം ടിബറ്റ് സ്വയം ഭരണാധികാര മേഖലയില്‍ മിസൈല്‍ റോക്കറ്റ് റജിമെന്റുകള്‍ വിന്യസിക്കുകയും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ചൈന. കിഴക്കന്‍ ലഡാക്കിന് എതിര്‍വശം അക്‌സായി ചിന്‍ പ്രദേശത്ത് ചൈന പുതിയ ഹൈവേ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിലൂടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്കുള്ള ചൈനയുടെ യാത്രാദൂരം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. പുതിയ വ്യോമ താവളങ്ങള്‍ നിര്‍മിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്.
അതേസമയം ഇന്ത്യന്‍ സൈന്യവുമായുള്ള അതിജീവനം ബുദ്ധിമുട്ടാകുന്ന അവസരത്തില്‍ നാട്ടുകാരെ വിന്യസിക്കാനാണ് ചൈനീസ് സൈന്യത്തിന്റെ നീക്കം. ഇതിനായി പ്രദേശവാസികളായ ടിബറ്റുകാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. പരിശീലനം കഴിയുന്നതിന് അനുസരിച്ച് ഇവരെ അതിര്‍ത്തി ഔട്ട് പോസ്റ്റുകളില്‍ വിന്യസിക്കാനാണ് നീക്കം.
Post Your Comments