ബേപ്പൂർ: അയൽവാസിയെ ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേൽപിച്ച പ്രതി അറസ്റ്റിൽ. ബേപ്പൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനു വടക്കുഭാഗം പൂണാർ വളപ്പിൽ താമസിക്കുന്ന അധികാരി വീട്ടിൽ എ.വി. അഷ്റഫ് (49) ആണ് പിടിയിലായത്.
അയൽവാസിയായ കരിച്ചാലി ലക്ഷ്മണനെ(62) ആണ് പ്രതി ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ചത്. കരിച്ചാലി ലക്ഷ്മണന്റെ ഭാര്യ ശനിയാഴ്ച പുലർച്ചെ നാലരക്ക് വീടിന്റെ മുറ്റം അടിച്ചു വാരുന്ന സമയത്ത് അഷ്റഫ് അതിക്രമിച്ച് കയറിയിരുന്നു. ഇത് ലക്ഷ്മണൻ ചോദ്യം ചെയ്തതിനാണ് രോഷാകുലനായ പ്രതി ബ്ലേഡ് കൊണ്ട് മുറിവേൽപിച്ചത്.
Read Also : കുറുക്കന്റെ ആക്രമണത്തിൽ ഒഴൂരിൽ നാലുപേർക്ക് പരിക്ക്
പ്രതിയുടെ ആക്രമണത്തിൽ കഴുത്തിന്റെ ഇരു വശങ്ങളിലും പുറത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റ ലക്ഷ്മണനെ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അബ്ദുൽ വഹാബ്, ശ്രീസിത, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘം ആണ് പ്രതി അഷ്റഫിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments