ജോഹനാസ്ബർഗ്: ഒമിക്രോൺ വ്യാപനം ദക്ഷിണാഫ്രിക്കയുടെ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗവ്യാപനം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ദക്ഷിണാഫ്രിക്ക വിടാൻ വിദേശികൾ തിക്കിത്തിരക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് സഞ്ചാരികളെ വലയ്ക്കുകയാണ്.
Also Read:‘രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്നു‘: പരാതിയുമായി ദക്ഷിണാഫ്രിക്കൻ സർക്കാർ
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബ്രിട്ടൻ വ്യാഴാഴ്ച തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വൈകാതെ മറ്റ് രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരീക്ഷിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാർഗനിർദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ പ്രതിസന്ധിയിലാണെന്നാണ് വിവരം.
അതേസമയം ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന ഭീതിയിൽ എത്രയും വേഗം ദക്ഷിണാഫ്രിക്ക വിടാനുള്ളവരുടെ തിരക്കാണ് വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്നത്. ലോകരാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ച രീതിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ വിമർശിച്ചു. കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെയാണ് വിലക്കെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രി ജോയ് ഫല ആരോപിച്ചു.
Post Your Comments