ErnakulamKeralaNattuvarthaLatest NewsNewsCrime

മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചതോടെ സിഐ കയര്‍ത്ത് സംസാരിച്ചു, നീതി കിട്ടില്ലെന്ന് കരുതി മോഫിയയുടെ ആത്മഹത്യ: എഫ്‌ഐആര്‍

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സിഎല്‍ സുധീറിനെതിരെ എഫ്‌ഐആര്‍. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐയ്‌ക്കെതിരെ ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Read Also : റോഡ് വെട്ടാന്‍ ശ്രമിച്ചവരെ തടഞ്ഞു: യുവതിയ്ക്ക് നേരെ മണ്‍വെട്ടി കൊണ്ട് ആക്രമണം, തലയ്ക്ക് പരിക്ക്

ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മോഫിയയും ഭര്‍ത്താവ് സുഹൈലും ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ഇവരെ വിളിച്ചുവരുത്തിയതായിരുന്നു. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.

ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button