മധ്യപ്രദേശ്: മരിച്ചയാളെ ചിതയിൽ വച്ചപ്പോൾ ചാടിയെഴുന്നേറ്റ് വെള്ളം കുടിച്ച ശേഷം വീണ്ടും മരിച്ചു വീണുവെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് ചിതയിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു. നിർത്താതെ ചുമച്ചു കൊണ്ടിരുന്ന ഇയാൾ കുറച്ച് സമയത്തിന് ശേഷം വീണ്ടും മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read:ശബരിമല തീര്‍ത്ഥാടനം: നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്
45 വയസ്സുള്ള ഒരു യുവാവാണ് മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ചിതയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ചിത കൂട്ടിയ സമയത്ത് ചുമ കേട്ട ആളുകൾ ചിത മാറ്റി യുവാവിനെ എഴുന്നേൽപ്പിച്ച് ഇരുത്തുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ശക്തമായ ശ്വാസം മുട്ടിനെ തുടർന്നാണ് യുവാവിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, അപൂർവ്വമായ ഈ സംഭവത്തിന്റെ യാഥാർഥ്യത്തെ ചൊല്ലി ധാരാളം പേർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയാണെന്നുമാണ് ആളുകളുടെ പക്ഷം.
Post Your Comments