ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും ട്രാൻസ് യുവതിയുമായി താഹിറ അസീസ് ആത്മഹത്യ ചെയ്തു. ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു താഹിറയെന്നാണ് റിപ്പോർട്ട്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് എന്നാണു സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.
താഹിറയുടെ മരണത്തിൽ ട്രാൻസ് ആക്ടിവിസ്റ്റ് സീമ വിനീത് പ്രതികരിച്ചു. സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാമെന്ന് സീമ ഫേസ്‌ബുക്കിൽ കുറിച്ചു. ‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം’, സീമ വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു.
‘ഒരാൾ കൂടി. ആദരാഞ്ജലികൾ താഹിറ അസീസ്. എന്തിനാ മോളെ ഇങ്ങനെ ചെയ്തത് എന്ന് ഒരിക്കലും പറയാൻ പറ്റുന്നില്ല. കാരണം ഒറ്റപ്പെടലുകൾ, അതിന് ഇടക്ക് കിട്ടുന്ന ഒരു സ്നേഹം. സ്നേഹം എന്നത് ജീവിതം മുന്നോട്ടു പോവാനുള്ള ഒരു കച്ചിത്തുരുമ്പാണ്. അതെ പ്രിയപ്പെട്ടവൻ ആക്സിഡന്റ് പറ്റി ഇവളെ വിട്ടു പോയത് താങ്ങാനാകാതെ അവനു പിന്നാലെ താഹിറ മോളു’, അരുണിമ സുൽഫിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments