ചെന്നൈ: തമിഴ്നാട്ടിലേക്ക് തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ കോയമ്മെട് പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വില്പന വില 40-50 രൂപയായിരുന്നു. 48 മണിക്കൂറിനിടെ ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ നാടന്‍ തക്കാളി ആവശ്യമായ അളവില്‍ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.
വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയര്‍ന്നു. വ്യാഴാഴ്ച ഇത് 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30-35 രൂപയും ചില്ലറ വില്പന വില 40 രൂപയുമായിരുന്നു.
Post Your Comments