Latest NewsNewsEuropeInternational

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല: വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസൂല വാൻഡെർ ലെയ്ൻ ആണ് നിലപാട് വ്യക്തമാക്കിയത്. സംഘർഷത്തിലൂടെ അധികാരം പിടിച്ചടക്കിയ ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടെന്നാണ് നിലപാടെന്നും ഉർസൂല പറഞ്ഞു. പാകിസ്ഥാനെയും ചൈനയെയും കൂട്ടുപിടിച്ച് അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുക്കാൻ താലിബാൻ ഭരണകൂടം നടത്തിയ നീക്കത്തിനേറ്റ കനത്ത പ്രഹരമാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്.

അതേസമയം, അഫ്ഗാനിസ്ഥാൻ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയിൽ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടതുണ്ടെന്നും അഫ്ഗാനിലെ ജനതയോട് ചേർന്നു നിൽക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഉർസൂല പറഞ്ഞു. ജനങ്ങൾക്ക് മാനുഷിക സഹായങ്ങൾ നൽകേണ്ടതുകൊണ്ടാണ് കഴിഞ്ഞ മാസം 1 ബില്യൻ യൂറോയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നും ഉർസൂല വാൻഡെർ ലെയ്ൻ പറഞ്ഞു.

പ്രതിഷേധിച്ചത് ഒരു കൂട്ടം കര്‍ഷകര്‍, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല: കേന്ദ്രസര്‍ക്കാര്‍

യുഎസ്, റഷ്യ, ജപ്പാൻ, ഫ്രാൻസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന നിലപാടിലാണ്. ഓഗസ്റ്റ് 15 നാണ് കാബൂൾ പിടിച്ചെടുത്ത് അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button