
മണ്ണുത്തി: പറവട്ടാനിയിലെ കൊലപാതക കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണൂത്തി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂടിക്കോട് വലിയകത്ത് വീട്ടില്‍ ഷെബീര്‍ (25) ആണ് അറസ്റ്റിലായത്. പറവട്ടാനിയില്‍ ഷെമീർ എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആണ് പിടിയിലായത്.
ഒക്ടോബര്‍ 22-ന് വൈകീട്ട് 3.30-നാണ് കേസിനാസ്പദമായ സംഭവം. ഷെമീറിനെ മൂന്നംഗ സംഘം നടുറോഡില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കേസിലെ രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : താലൂക്ക് ആശുപത്രി വളപ്പില്‍ മോഷണം : പ്രതി അറസ്റ്റിൽ
ഒല്ലൂര്‍ എ.സി.പി സേതുവിന്റെ നേതൃത്വത്തില്‍ മണ്ണൂത്തി സി.ഐ എ. ശശീധരൻ പിള്ള, എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്, എസ്.ഐ ജോണ്സണ്, സി.പി.ഒമാരായ പത്മകുമാര്‍, കെ. രതീഷ്, സഹദ്, കെ.ആര്. രജീഷ് എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments