അബുദാബി: തണുപ്പുകാലമായതോടെ പകർച്ചപ്പനിയുമായി (ഇൻഫ്‌ലൂവൻസ) യുഎഇയിൽ ആശുപത്രിയിൽ എത്തുന്നവരെ എണ്ണം വർധിക്കുന്നു. ഫ്‌ളൂ വാക്‌സിൻ എടുത്തും പ്രതിരോധം ശക്തിപ്പെടുത്തിയും മുൻകരുതൽ സ്വീകരിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
കടുത്ത പനി, ചുമ, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ഛർദി എന്നിവയാണ് പകർച്ചപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കോവിഡുമായി സാമ്യമുള്ള രോഗലക്ഷണങ്ങളാണെങ്കിലും അപകടകരമല്ലെന്നും സാധാരണ മൂന്നോ നാലോ ദിവസംകൊണ്ട് മാറുമെന്നും ഡോക്ടർമാർ പറയുന്നു.
പകർച്ചപ്പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പകർച്ചപ്പനി വന്നാൽ പാരസെറ്റമോൾ (പനഡോൾ) മുതിർന്നവർക്ക് 500 എംജി ഗുളിക മൂന്നു തവണ കഴിക്കാം. കടുത്ത പനിയുണ്ടെങ്കിൽ 6 മണിക്കൂർ ഇടവിട്ടുംഗുളിക കഴിക്കാവുന്നതാണ്. ആവി കൊള്ളുകയും ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുകയും ചെയ്യണം. ചൂടുള്ള ഭക്ഷണം കഴിക്കുകയും സൂപ്പും ചൂടു വെള്ളവും ധാരാളം കുടിക്കുകയും വേണം. ഇലക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും കൂടുതലായി കഴിക്കണം. 3 ദിവസം കഴിഞ്ഞിട്ടും പനി മാറാതിരിക്കുകയോ ശരീര വേദന കൂടുകയോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
Post Your Comments