Latest NewsKeralaNews

ഗാന്ധിയൻ ആശയങ്ങളുടെ പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും: പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം : ഖാദി ബോർഡ് വൈസ് ചെയർമാനായി സി പി എം നേതാവ് പി ജയരാജൻ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ ഇനി പി ജയരാജൻ നിർവഹിക്കും. എന്തുകൊണ്ടും മികച്ച ഒരു ഇത്.’-എന്നാണ് ജയരാജന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. കണ്ണൂർ ഗാന്ധി എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.

Read Also  :  യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി: വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ന് രാവിലെയാണ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. രാജ്യത്ത് ഖാദി വ്യവസായികൾക്ക് മിനിമം കൂലി ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും ഇടത് സർക്കാരിന്റെ ഇച്ഛാ ശക്തിയാണ് ഇതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകൾക്ക് തൊഴിൽ അവസരം ഒരുക്കാൻ സാധിക്കുന്ന ഇടമാണ് ഖാദി മേഖലയെന്നും ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പി ജയരാജൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button