കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി തൃശൂര്‍ തലപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ്(26), പള്ളിക്കല്‍ സ്വദേശി അജാസ്(25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിദേശത്തു നിന്നു നാട്ടിലെത്തിയ ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. 2017-ല്‍ ആണ് കേസിനാസ്പദമായ സംഭവം.
Read Also : ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലായ ഒന്നാം പ്രതി വിവാഹ വാഗ്ദാനം നൽകി ഇവരുടെ ഒന്നരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പണയംവയ്ക്കാനായി വാങ്ങിയെടുത്തു. തുടർന്ന് 2018 മുതല്‍ വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയ പ്രതി ഇവ രണ്ടും മൂന്നും പ്രതികള്‍ക്കു കൈമാറുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments