Latest NewsKeralaNewsCrime

കണ്ണൂര്‍ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് : സീനിയർ അക്കൗണ്ടന്റ് പിടിയിൽ

കണ്ണൂർ : ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍. കൊറ്റാളി സ്വദേശി നിധിൻരാജ് ചെല്ലട്ടനാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിധിന്‍രാജിനെ പിടികൂടിയത്. 6 ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ ഒരു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കൂടുതല്‍ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു. സർക്കാർ ബില്ലുകൾ അടക്കം വെട്ടിച്ചതായാണ് കണ്ടെത്തൽ. 2016 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Read Also  :  തണ്ണീര്‍ത്തട അതോറിറ്റിയില്‍ ഒഴിവ്: ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

സർക്കാർ പദ്ധതികളിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പണം, കർഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതാശ്വാസം, തുടങ്ങിയവ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button