Bikes & ScootersLatest NewsNewsAutomobile

അവന്റോസ്‌ എനർജിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ എസ് 110നെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവന്റോസ്‌ എനർജി കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ എസ് 110നെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2021 ഒക്ടോബർ പത്തിന് വാഹനത്തെ വിപണി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. നഗര, ഗ്രാമീണ വിപണികൾക്കുള്ള ഒരു പരുക്കൻ സ്കൂട്ടറാണ് പുതിയ അവന്റോസിന്റെ രൂപകല്പന.

ഒരു പോർട്ടബിൾ ബാറ്ററിയുമായിമായാണ് വാഹനം വരുന്നത്. ഏത് പവർ സോക്കറ്റിൽ നിന്നും ഈ സ്കൂട്ടർ ചാർജ് ചെയ്യാൻ കഴിയും. മിഡ് മൗണ്ടഡ് ടിഎംഎസ്എം മോട്ടോർ, 140 എൻഎം ടോർക്ക്, 60 കിലോമീറ്റർ വേഗത. ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരപരിധി എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഒപ്പം 17 ഇഞ്ച് അലോയ് വീലുകൾ, മൂന്നു വർഷത്തെ വാറണ്ടി തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

Read Also:-ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ പീസ്

85,000 രൂപയായിരിക്കും വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പരിഹാരം നൽകാൻ ഇൻഷുറൻസ്, ഫിനാൻസിംഗ് കമ്പനികളുമായി അവന്റോസ്‌ ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്. നാല് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ സ്വന്തം നിലയിൽ കമ്പനി എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിച്ചതിനു ശേഷം, അവന്റോസ്‌ ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡീലർഷിപ്പുകൾ തുറക്കും.

shortlink

Post Your Comments


Back to top button