Latest NewsIndia

അവയവ മാറ്റ ശസ്ത്രക്രിയയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ

അമേരിക്കയും ചൈനയും മാത്രമാണ് തൊട്ട് മുൻപിൽ. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഡാറ്റ പ്രകാരം അവയവമാറ്റ ശസ്ത്രക്രിയയിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തുണ്ട്. അമേരിക്കയും ചൈനയും മാത്രമാണ് തൊട്ട് മുൻപിൽ. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

12 ാമത് ദേശീയ അവയവദാന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12-ാമത് ദേശീയ അവയവദാന ദിനത്തിൽ പങ്കെടുക്കാൻ കഴിയുന്നത് തനിക്ക് അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2012-2013 നെ അപേക്ഷിച്ച് അവയവദാന നിരക്ക് നാലിരട്ടിയോളം വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പ്രതിവർഷം നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 4990-ൽ നിന്ന് 2019-ൽ 12746-ലേക്ക് വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം അവയവം ആവശ്യമുള്ളവരുടേയും അവയവം ദാനം ചെയ്യുന്നവരുടേയും എണ്ണത്തിൽ ഇപ്പോഴും അന്തരമുണ്ടെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

രക്തം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുക, അവയവം മരണശേഷം ദാനം ചെയ്യുക എന്നത് നമ്മുടെ ജീവിത മുദ്രാവാക്യം ആയിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സംസ്‌കാരം ശുഭ്,ലാഭ് എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നു, അവിടെ വ്യക്തി ക്ഷേമം സമൂഹത്തിന്റെ മഹത്തായ നന്മയ്‌ക്കൊപ്പം വേരൂന്നിയതാണ്. അവയവദാനം ചെയ്തവരും അവരുടെ കുടുംബാഗങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്കായി 2010 മുതൽ ഇന്ത്യയിൽ നവംബർ 27 അവയവദാനദിനമായി ആചരിച്ചുവരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button