Latest NewsKeralaNewsIndia

‘സര്‍ക്കാരുണ്ട് ഒപ്പം, സി.എം പറഞ്ഞാൽ അത് പറഞ്ഞതാണ്’: മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ്

ആലുവ: മുഖ്യമന്ത്രി പിണറായി വിജയനിൽ വിശ്വാസമുണ്ടെന്ന് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയയുടെ പിതാവ് ദില്‍ഷാദ്. കേസിൽ ആരോപണ വിധേയനായ ആലുവ സിഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്നും ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യമെന്നും ദിൽഷാദ് പ്രതികരിച്ചു.

Also Read:ഒമിക്രോണിനെ തടയാൻ വാക്സിനും കഴിഞ്ഞേക്കില്ല? ഒമിക്രോൺ ഭയപ്പെടുത്തുന്നതിന്റെ കാരണം, ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു

‘മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ സംസാരിച്ചപ്പോള്‍ തന്നെ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം നടപടി ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പായി. സിഐക്ക് എതിരെ നടപടി എടുത്തു, ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണം, മറ്റ് വിഷയങ്ങളില്‍ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. സര്‍ക്കാരുണ്ട് ഒപ്പം, സര്‍ക്കാരിന് എതിരെ പോവേണ്ടതില്ല. സി.എമ്മിനെ വിശ്വാസമാണ്’, ദിൽഷാദ് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ തന്റെ ആത്മഹത്യ കുറിപ്പിലും സിഐ സുധീറിനെ പരാമര്‍ശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സി.ഐക്കെതിരെ സർക്കാർ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button