ThrissurKeralaNattuvarthaLatest NewsNews

കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ

തൃശൂർ: കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്. കുതിരാൻ മുതൽ 3 കിലോമീറ്റർ അകലെ താണിപ്പാടം വരെയുള്ള ദൂരമാണ് ഗതാഗത കുരുക്ക് നീണ്ടത്. കുതിരാനിലെ പുതിയ ക്രമീകരണം ഫലവത്തായില്ലെന്നും ഇതാണ് ​ഗതാഗത കുരുക്കിന് കാരണമെന്നും നാട്ടുകാർ പറയുന്നു.

രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം. രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അതിനാൽ ഇരു ദിശയിലേക്കും ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതേത്തുടർന്നാണ് തുരങ്കത്തിൽ രണ്ട് വരി ഗതാഗതം ഏർപ്പെടുത്തിയത്.

സിഖ് ജാഥക്ക് പോയ കൊൽക്കത്ത വീട്ടമ്മക്ക് ലവ് ജിഹാദ് : പാക് അധികൃതർ തിരിച്ചു വിട്ടു, ഒടുവിൽ പഴയ ഭർത്താവിനൊപ്പം മടങ്ങി

നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിനകത്തും റോഡുകളിലും മുഴുവൻ സമയവും പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button