ഇടുക്കി: ലോഡ്ജിൽ മുറിയെടുത്ത യുവതീയുവാക്കളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ എക്സൈസ് ആണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇവർ കുടുങ്ങിയത്.
Also Read:ഹാഗിയ സോഫിയയിൽ നിന്നും നിഗൂഡത കണ്ടെത്തി: അന്വേഷണവുമായി വിശ്വാസികൾ
പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി ഇവർ കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ ആണ് കണ്ടെടുത്തത്. കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. പീരുമേട് കോടതിയിൽ (Court) ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയ വഴിയുള്ള പരിചയം സൗഹൃദമാവുകയും പിന്നീട് അടുപ്പത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെബിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെബിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്.
Post Your Comments