KottayamNattuvarthaLatest NewsKeralaNews

താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ മോഷണം : പ്രതി അറസ്റ്റിൽ

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലാണ് ഇയാൾ മോഷണം നടത്തിയത്

തി​രു​വ​ല്ല: ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നിന്ന് ബൈ​ക്കും പ​ണ​വും മോ​ഷ്ടിച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി മാ​ട​പ്പ​ള്ളി പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​തീ​ഷി​നെ​യാ​ണ്​ (27) പൊലീസ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലാണ് ഇയാൾ മോഷണം നടത്തിയത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ കോ​ട്ട​യ​ത്തു ​നി​ന്നാണ് പി​ടി​കൂ​ടിയത്. കോ​ഴ​ഞ്ചേ​രി മാ​രാ​മ​ണ്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പി.​ജി. ആ​കാശിന്റെ ബൈ​ക്കും 400 രൂ​പ​യും സു​ഹൃ​ത്ത് മ​നോ​ജിന്റെ 4000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സു​മാ​ണ് ഇയാൾ മോഷ്ടിച്ചത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.

Read Also : മ​ദ്യ​ല​ഹ​രി​യി​ൽ ഒ​മ്പ​ത്​ വ​യ​സുകാ​ര​ന് ക്രൂ​ര മ​ർ​ദനം : ഒളിവിലായിരുന്ന പിതാവ് അറസ്റ്റിൽ

ആ​ശു​പ​ത്രി​യി​ൽ നി​ര്‍മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തിന്റെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ബൈ​ക്ക് പാ​ര്‍ക്കി​ങ് സ്ഥ​ല​ത്ത് നി​ര്‍ത്തി​യ​ശേ​ഷം ബൈ​ക്കിന്റെ താ​ക്കോ​ല്‍ അ​ട​ങ്ങി​യ ബാ​ഗ് കെ​ട്ടി​ട​ത്തിന്റെ മൂ​ന്നാം​നി​ല​യി​ലെ സ്‌​റ്റോ​ർ റൂ​മി​ൽ വെ​ച്ചി​രു​ന്നു. ഇ​വി​ടെ ​നി​ന്നാ​ണ് പ​ണ​വും ആ​കാ​ശിന്റെ ബൈ​ക്കി‍ന്റെയും വീ​ടിന്റെയും താ​ക്കോ​ലു​ക​ൾ അ​ട​ങ്ങു​ന്ന ബാ​ഗും കാ​ണാ​താ​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button