വാഷിംഗ്ടൺ: സമ്പൂർണ്ണ കൊവിഡ് നിർമാർജ്ജനം അസാധ്യമെന്ന് ആരോഗ്യ വിദഗ്ധർ. നിയന്ത്രണം മാത്രമേ സാധ്യമാകൂവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങൾ നിർമാർജ്ജനം ചെയ്തത് പോലെ കൊവിഡിനെ നിർമാർജ്ജനം ചെയ്യാൻ സാധിക്കില്ല. നിയന്ത്രണം മാത്രാമാണ് പോംവഴിയെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോക്ടർ ആന്റണി ഫോസി പറയുന്നു.
രോഗവ്യാപനക്ഷമതയാണ് നിർമാർജ്ജനത്തിന് തടസ്സമായി നിൽക്കുന്നത്. വാക്സിനേഷൻ മാത്രമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ള ഏക രക്ഷാമാർഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലും യൂറോപ്പിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനേഷൻ എത്രത്തോളം സാർവത്രികവും ഫലപ്രദവുമാക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മരണ നിരക്കും രോഗവ്യാപന തോതും നിയന്ത്രിക്കാൻ സാധിക്കുകയെന്നും ഡോക്ടർ ആന്റണി ഫോസി പറഞ്ഞു.
Post Your Comments