ദുബായ്: ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തിയത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്റൈൻ പോലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.
യുഎഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാ മേഖലകളിലും ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമായ എക്‌സ്‌പോയിലെ പങ്കാളിത്തത്തിന് അഭിനന്ദനം അറിയിക്കുന്നതാണ് ശൈഖ് നഹ്യാൻ അറിയിച്ചു. യുഎഇ 50 വർഷം ആഘോഷിക്കുന്ന അവസരത്തിൽ ദേശീയ ദിനാഘോഷവുമായി എത്തിച്ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
Read Also: ഇന്ത്യയെ നടുക്കിയ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി അബ്ദുൾ മജീദ് ചികിത്സയിലിരിക്കെ മരിച്ചു
Post Your Comments