
തിരുവനന്തപുരം: സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also : കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി
ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ തുടരാന്‍ കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കിഴക്കന്‍ കാറ്റ് ശക്തമായതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Post Your Comments