Latest NewsIndiaNews

മോദിയും ആദിത്യനാഥും വീണ്ടും ഒരു വേദിയില്‍: യോഗി ഭരണ തുടര്‍ച്ചയ്ക്ക് നോയിഡയില്‍ ഈ തറക്കല്ലിടന്‍

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങാതെ, ജേവാര്‍ വിമാനത്താവളം വഴി പോകാന്‍ സൗകര്യമൊരുങ്ങും.

നോയിഡ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശിലയിടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗൗരവസംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കി.

ഉത്തര്‍ പ്രദേശ് രാജ്ഭവനില്‍വച്ച്‌ യോഗിയുടെ തോളില്‍ കയ്യിട്ടു സംസാരത്തിലേര്‍പ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങള്‍ യാത്ര ആരംഭിച്ചു’ എന്നര്‍ഥമുള്ള ഹിന്ദി കവിതയും ഫോട്ടോകള്‍ക്കൊപ്പം യോഗി പങ്കുവച്ചിരുന്നു. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചര്‍ച്ചകളും വിമര്‍ശനവും ഇത് സൃഷ്ടിച്ചു. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതികരിക്കുകയും ചെയ്തു.

Read Also: അധികാരത്തിൽ വരുമ്പോൾ സീറോ അധികാരത്തിൽനിന്നിറങ്ങുമ്പോൾ ഹീറോ

എട്ടു റണ്‍വേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാര്‍ മാറും. രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറും. ഈ വിമാനത്താവളം യു.പിയിലെ ടൂറിസം മേഖലയ്ക്കും ഉണര്‍വേകും. താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങാതെ, ജേവാര്‍ വിമാനത്താവളം വഴി പോകാന്‍ സൗകര്യമൊരുങ്ങും.

ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന യു.പിയില്‍ കഴിഞ്ഞ മാസം കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. നിലവിലുള്ള താജ് എക്സ്‌പ്രസ് വേ ജേവാര്‍ വിമാനത്താവളവുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കും. ജോവറിലേക്ക് സ്വപ്‌ന പദ്ധതിയാണ്. 10,500 കോടി രൂപ മുതല്‍മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button