ThiruvananthapuramKeralaLatest NewsNewsCrime

സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി

രണ്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചെന്നും പരാതികള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചെന്നും പരാതികള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്‍

2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകള്‍ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കുന്നത്.

അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് 3556 പരാതികളാണ് ലഭിച്ചത്. പൊലീസിന് 64223 പരാതികളാണ് ലഭിച്ചത്. ഇതില്‍ ആകെ 64940 പരാതികളാണ് തീര്‍പ്പാക്കിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച 22 പരാതികളിലും പൊലീസിന് ലഭിച്ച 2817 പരാതികളിലും തുടരന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button