YouthLatest NewsNewsMenWomenLife Style

ഹൃദയാഘാതം തടയാൻ തണ്ണിമത്തന്റെ കുരു

തണ്ണിമത്തന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു. ഇതില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്, ചെമ്ബ് , പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു.

➤ തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നു.

➤ ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്.

➤ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന്‍ കുരുക്കള്‍.

➤ ഈ കൊഴുപ്പുകള്‍ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍‌ഡി‌എല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

➤ ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്.

‌➤ ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.

➤ തണ്ണിമത്തന്‍ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

Read Also:- ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

➤ ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേര്‍ക്കാം. ഇനിമുതല്‍ തണ്ണിമത്തന്‍ കുരു കളയണ്ട, ഉപയോഗിച്ചോളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button