കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ നിർമാണ കമ്പനി ഓഫീസുകളിലാണ് പരിശോധന പുരോഗമിക്കുന്നത്.
കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ഒടിടി പ്ലാറ്റ് ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. കോവിഡ് കാലത്ത് മുൻനിര നിർമാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് പുറത്തുവന്നത്. ഈ ഇടപാടുകൾ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആന്റ്ണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലും ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments